കണ്ണൂർ : '‘ഇനി ഒരു കാര്യം ചോദിക്കട്ടെ. ബിജെപിയെ എതിർക്കുന്ന എനിക്കു സംഭവിക്കുന്ന ഇക്കാര്യങ്ങളൊന്നും എന്തുകൊണ്ടാണ് കേരളത്തിലെ മുഖ്യമന്ത്രിക്കു സംഭവിക്കാത്തത്?
എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ നിയമസഭാംഗത്വം എടുത്തുകളയാത്തത്?
എന്തുകൊണ്ടാന്ന് അദ്ദേഹത്തിന് ഔദ്യോഗിക വസതി നഷ്ടപ്പെടാത്തത്?
എന്തുകൊണ്ടാണ് ഇ.ഡിയോ സിബിഐയോ അദ്ദേഹത്തെ ചോദ്യം ചെയ്യാത്തത്?
ഈ രാജ്യത്തെ രണ്ടു മുഖ്യമന്ത്രിമാർ ജയിലിലാണ്. അവർക്കു സംഭവിച്ചത് കേരളത്തിലെ മുഖ്യമന്ത്രിക്കു മാത്രം സംഭവിക്കാത്തത് എന്താണ്?
യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി കണ്ണൂരിൽ നടത്തിയ സമ്മേളനത്തിൽ ആണ് രാഹുൽ ഗാന്ധി ഈ പ്രസക്തമായ ചോദ്യം ഉയർത്തിയത്. പ്രസക്തമായ പ്രസംഗ ഭാഗം ചുവടെ - ഞാൻ മോദിയെ വിമർശിച്ചു. അദാനിയെ വിമർശിച്ചു. അതിൻ്റെ പേരിൽ 55 മണിക്കൂർ ആണ് എന്നെ ഇഡിചോദ്യം ചെയ്തത്. എൻ്റെ പാർലമെൻ്റംഗത്വം എടുത്തു കളഞ്ഞു, എൻ്റെ ഔദ്യോഗിക വീട്ടിൽ നിന്ന് പുറത്താക്കി. വീട്ടിൽ നിന്നും പുറത്താക്കിയപ്പോൾ ഞാൻ സന്തോഷിച്ചു. കാരണം എനിക്ക് ഇന്ത്യയിൽ ലക്ഷക്കണക്കിന് വീടുകളുണ്ട്.
ഇന്ത്യയിലെ സാധാരണക്കാരായ കോടി ക്കണക്കിന് ജനങ്ങളുടെ ഹൃദയത്തിലാണ് എൻ്റെ വീടുള്ളത്. എന്നാൽ കേരളത്തിൻ്റെ മുഖ്യമന്ത്രി 24 മണിക്കൂറും എന്നെ വിമർശിക്കുകയാണ്. അദ്ദേഹം മോദിയുമായി ആശയപരമായ പോരാട്ടത്തിലാണെന്നാണ് അവകാശപ്പെടുന്നത്. പക്ഷെ മോദിക്കെതിരെ യോ ആർഎസ്എസ് ന് എതിരെ ഒന്നും പറയുന്നില്ല. പകരം എനിക്കെതിരെയാണ് വിമർശനമെല്ലാം എന്നതാണ് രസകരമായ വസ്തുത.
Why is Pinarayi not being hunted by ED and CBI? Rahul Gandhi's question